കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

വളരെ ചെറിയ കുട്ടികൾ മുതൽ 85 വയസ് വരെ പ്രായമുള്ളവർ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു.

author-image
Honey V G
New Update
sport

നവിമുംബൈ:ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലും പുൽപ്പരപ്പിലുമായിട്ടാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് ആരംഭിച്ച രജിസ്ട്രേഷനും തുടർന്നു ജിയോ ഇൻസ്റ്റിട്യൂട്ടിന്റെ സ്പോർട്ട് സ് ഇൻസ്ട്രക്ടർ കതിരവൻ നൽകിയ വാം അപ്പ് സെഷനും ശേഷം സമാജം വൈസ് പ്രസിഡന്റ് മുഹമ്മദ് അലി കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഷെെജ ബിജു ആശംസകൾ അർപ്പിച്ചു.

krl ulv

വളരെ ചെറിയ കുട്ടികൾ മുതൽ 85 വയസ് വരെ പ്രായമുള്ളവർ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. മത്സര വിജയി കൾക്ക് സമാജം ഭാരവാഹികളും മുതിർന്ന അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് മെഡൽ നൽകി അനുമോദിച്ചു. സമാജത്തിന്റെ യുവജന വിഭാഗത്തിൽ നിന്നുള്ള വിപിൻ, ശരൺ, ശ്രേയ, അദിതി, അശ്വിൻ, അർചിത, ഗോകുൽ, പ്രണവ്, അദ്വൈത്, സൗരഭ് സാബു,തൃശാല തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സനിത ചക്രത്ത്, സി.കെ.ശേഖർ, ദാസ് ഡേവിഡ്, സഞ്ജോയ് തുടങ്ങിയവർ ഏകോപനം നടത്തി. അനിൽപ്രകാശ് നന്ദി രേഖപ്പെടുത്തി.

Mumbai City