വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കേരളത്തിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ വ്യക്തമാക്കി. വരുമാനം പങ്കിടുന്ന കാര്യത്തിൽ മാറ്റമില്ല .വിജിഎഫിൻ്റെ സ്ഥിതിയിലും മാറ്റമൊന്നും ഉണ്ടാകില്ല.തൂത്തുക്കുടി മോഡൽ വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രസർക്കാരും വ്യക്തമാക്കി.രാജ്യസഭാ എംപി ഹാരിസ് ബീരാൻ്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നിലപാട് തുടർന്നത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.വയബിലിറ്റി ഗ്യാപ് ഫണ്ട് തവണകളായി തിരിച്ചടക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനത്തോടാണ് സംസ്ഥാനത്തിൻ്റെ വിയോജിപ്പ്.വിജിഎഫ് ഗ്രാൻ്റിൻ്റെ കാര്യത്തിൽ കേന്ദ്രസർക്കാർ പിന്തുടരുന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിചലനമാണിത്.വിജിഎഫ് ഗ്രാൻ്റായി അനുവദിക്കണം.
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം നൽകിയ തുക വായ്പയായി വ്യാഖ്യാനിച്ചാൽ പലിശയടക്കം തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു.817.80 കോടി നൽകിയാൽ ഏകദേശം 10,000-12,000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.തുച്ഛമായ തുക ചെലവഴിക്കുന്ന കേന്ദ്രസർക്കാരിന് വൻ ലാഭമുണ്ടാക്കേണ്ടിവരും.817 കോടി രൂപ കേരളം സ്വന്തമായി കണ്ടെത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.