കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു

എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവില്‍ എത്തിച്ചേരും. എട്ട് മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 8.45ഓടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

author-image
Biju
New Update
vande 2

ന്യൂഡല്‍ഹി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായിട്ടാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. 

എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട്  ബെംഗളൂരുവില്‍ എത്തിച്ചേരും. എട്ട് മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 8.45ഓടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ 4 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം - ബെംഗളൂരു കൂടാതെ, ബനാറസ് - ഖജുരാഹൊ, ലക്‌നൌ-, ഫിറോസ്പൂര്‍ - ദില്ലി ട്രെയിനുകള്‍ ആണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. 

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും. 

കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.