''കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോ​ഗിക്കും,അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് ലോകത്തെ അറിയിക്കും''

ഒരിടത്തും നിരാശനാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലോകത്തിന് അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുത്ത് പുതിയ രുചി പകരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
Updated On
New Update
fgffgf

suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡ‍ൽഹി: കേന്ദ്ര ടൂറിസം സഹമന്ത്രിയായി  ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു.

അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.ഒരിടത്തും നിരാശനാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലോകത്തിന് അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുത്ത് പുതിയ രുചി പകരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളമാണ് ഇന്ത്യയുടെ ടൂറിസത്തിന്റെ പരമസാധ്യതയെന്ന് പ്രധാനമന്ത്രി നേരത്തെ പരാമർശിച്ചിരുന്നു. ആ സാധ്യതയെ വിനിയോ​ഗിക്കാനുള്ള നിയോ​ഗം തനിക്കായിരിക്കാമെന്നും അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ പറഞ്ഞു. ഇതിന് മുൻപ് വന്ന് പോയവർ‌ക്ക് വീണ്ടും വരാനും പുതുതായി വരാൻ താത്പര്യപ്പെടുന്നവർക്ക് അഭികാമ്യതയോടെ വരാനുമുള്ള സംവിധാനം സജ്ജമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.മറ്റ് രാജ്യങ്ങളിലെ ജനസമൂഹങ്ങളിലേക്ക് വെറുപ്പിന്റെയോ വിഘടനത്തിന്റെയോ വിത്തു പാകുന്ന തരത്തിൽ നമ്മൾ പ്രവർത്തിക്കരുത്. യഥാർത്ഥ ഇന്ത്യ എന്താണോ, അത് അവരുടെ മുൻപിൽ കാണിക്കണം. അടൂർ ​ഗോപാലകൃഷ്ണനും സത്യജിത് റേയുടെയും സിനിമകളിൽ ചിത്രീകരിക്കുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.

രാഷ്‌ട്രീയ ലാഞ്ചന ഇല്ലാതെയുള്ള ഇന്നത്തെ ഇന്ത്യയെ അനാവരണം ചെയ്യാൻ ഭാരതീയൻ എന്ന നിലയിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യ-മാലദ്വീപ് തർക്കത്തിനിടയിലും പ്രസിഡന്റെ മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

 

Tourism Suresh Gopi