/kalakaumudi/media/media_files/2025/07/07/khalistha-terrorist-2025-07-07-12-23-06.png)
ന്യൂഡല്‍ഹി : ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിംഗ് എന്ന ഹാപ്പി പാസിയയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കും.പഞ്ചാബിലുണ്ടായ 16 ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തിരയുന്നയാളാണ് ഹാപ്പി സിംഗ്.പഞ്ചാബിലെയും യുഎസിലെയും പോലീസ് സ്റ്റേഷനുകളില്‍ ഒന്നിലധികം ഹാന്‍ഡ് ഗ്രനേഡ് ആക്രമണങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്.പഞ്ചാബിലെ അമൃത്സറില്‍ താമസിക്കുന്ന സിംഗിനെ ഏപ്രില്‍ 18 ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) യുടെയും ഐസിഇയുടെയും സംഘങ്ങള്‍ യുഎസില്‍ അറസ്റ്റ് ചെയ്തു
ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ജനുവരിയില്‍ സിംഗിനെ കണ്ടെത്താന്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചണ്ഡീഗഡിലെ വീടിന് നേരെ നടന്ന ഹാന്‍ഡ് ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഐഎ ഇയാളെ തിരയുകയായിരുന്നു.