സിനിമാരംഗത്ത് മാത്രം പ്രശ്‌നം നടക്കുന്നതായി പ്രചാരണം: ഖുശ്ബു

ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.

author-image
anumol ps
New Update
khushbu-sundar

khushbu

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: സിനിമാരംഗത്ത് മാത്രമുള്ള സ്ത്രീകള്‍ക്ക് നേരേയാണ് അതിക്രമം നടക്കുന്നതെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചാരണമെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. തമിഴ്സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ താരസംഘടനയായ നടികര്‍ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു.കുറ്റാരോപിതര്‍ക്ക് മുന്നറിയിപ്പു നല്‍കുമെന്ന സമിതിയുടെ തീരുമാനത്തില്‍ തെറ്റില്ല. അതിക്രമം നേരിട്ടവര്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.

Khushbu Sundar