യുവഡോക്ടറുടെ കൊല: ആശുപത്രി അടച്ചുപൂട്ടണോയെന്ന് കോടതി

യുവഡോക്ടറുടെ കൊലപാതകവും അതിനെ തുടര്‍ന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

author-image
Prana
New Update
kolkata doctor murder
Listen to this article
0.75x1x1.5x
00:00/ 00:00

യുവഡോക്ടറുടെ കൊലപാതകവും അതിനെ തുടര്‍ന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് ഹൈക്കോടതി വിലയിരുത്തി. അര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം എന്നുകാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.ആശുപത്രി അടച്ചുപൂട്ടാന്‍ കോടതിക്ക് ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 21ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബെഞ്ച് പൊലീസിനോടും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററോഷനോടും നിര്‍ദ്ദേശിച്ചു.

bengal rape