കിരൺ ചൗധരി
ചണ്ഡിഗഡ്: കോൺഗ്രസിൽ നിന്ന് രാജിവച്ച് ഹരിയാന എംഎൽഎ കിരൺ ചൗധരിയും മകളും മുൻ എംപിയുമായ ശ്രുതി ചൗധരിയു . ഇരുവരും നാളെ ബിജെപിയിൽ ചേർന്നേക്കും എന്നാണ് സൂചന. ശ്രുതിക്ക് ഭിവാനി മഹേന്ദ്രഗഢ് ലോക്സഭാ സീറ്റ് നൽകാത്തതിൽ അതൃപ്തിയിലായിരുന്നു കിരൺ ചൗധരി. ഹരിയാനയിലെ തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു കിരൺ.