/kalakaumudi/media/media_files/2025/12/19/kk-shai-2025-12-19-14-38-29.jpg)
ചെന്നൈ: കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ ആത്മകഥ ആയ 'മൈ ലൈഫ് ആസ് എ കോമ്രേഡ്: ദി സ്റ്റോറി ഓഫ് ആൻ എക്‌സ്ട്രാഓർഡിനറി പൊളിറ്റീഷ്യൻ ആൻഡ് ദി വേൾഡ് ദാറ്റ് ഷേപ്ഡ് ഹെർ' എന്ന കൃതിയുടെ തമിഴ് പരിഭാഷയായ 'മക്കളിൻ തോഴർ' കോട്ടൂർപുരത്തെ പ്രകാശനം ചെയ്തു.
ടിഎ ശ്രീനിവാസനാണ് 'മക്കളിൻ തോഴർ' എന്നപേരിൽ പുസ്തകം തമിഴിലേക്ക് മൊഴിമാറ്റിയത്. പ്രകൃതി ഫൗണ്ടേഷനും, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവും, കാലച്ചുവട് പബ്ലിക്കേഷൻസും ചേർന്നാണ് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ പരിപാടി സംഘടിപ്പിച്ചത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് ജസ്റ്റിസ് (റിട്ട.) പ്രഭാ ശ്രീദേവൻ ഏറ്റുവാങ്ങി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
