/kalakaumudi/media/media_files/2026/02/27/suppr-2026-02-27-13-51-03.jpg)
ന്യൂഡൽഹി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതു അതോറിറ്റിയാണെന്നും അത് വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി.
അതേസമയം സിയാൽ മാനേജിങ് ഡയറക്ടർക്ക് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴചുമത്തിയത് സുപ്രീം കോടതി ഒഴിവാക്കി. ഹൈക്കോടതി ഉത്തരവ് കഴിഞ്ഞവർഷം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
വിവരാവകാശ നിയമത്തിലെ രണ്ട്(എച്ച്) (ഡി) (ഐ) വകുപ്പിനുകീഴിൽ വരുന്ന പൊതുഅതോറിറ്റിയാണ് സിയാലെന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ 2019 ൽ വിധിച്ചത്.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇത് ശരിവച്ചതിനെതിരേ സിയാൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
