കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ ചീഫ് വിപ്പ്

കൊടിക്കുന്നില്‍ സുരേഷിനെ വീണ്ടും ലോക്‌സഭ ചീഫ് വിപ്പായി തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്‌സന്‍ സോണിയ ഗാന്ധി ലോക്‌സഭ സ്പീക്കര്‍ക്ക് കൈമാറി.

author-image
anumol ps
New Update
kodikunnil suresh

കൊടിക്കുന്നില്‍ സുരേഷ്

Listen to this article
0.75x1x1.5x
00:00/ 00:00



ന്യൂഡല്‍ഹി: മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ വീണ്ടും ലോക്‌സഭ ചീഫ് വിപ്പായി തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്‌സന്‍ സോണിയ ഗാന്ധി ലോക്‌സഭ സ്പീക്കര്‍ക്ക് കൈമാറി. അസമില്‍ നിന്നുള്ള എംപി ഗൗരവ് ഗൊഗോയി ലോക്‌സഭ ഉപനേതാവാകും. മാണിക്കം ടാഗോര്‍, ഡോ.എം.ഡി. ജാവൈദ് എന്നിവര്‍ പാര്‍ട്ടി വിപ്പുമാരും ആകും. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേരത്തെ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു.

ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പുതിയ നിയമനങ്ങള്‍ അറിയിച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

kodikunnil suresh