കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകം; കുറ്റകൃത്യം നടന്ന രാത്രി പ്രതി മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചു

സംഭവദിവസം പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോ‍‍ഡിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും കുറ്റസമ്മതം നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

author-image
Greeshma Rakesh
New Update
SANJAY ROY

kolkata doctor rape murder accused sanjay roy molested another woman before crime

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായി വിവരം.സംഭവദിവസം പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോ‍‍ഡിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും കുറ്റസമ്മതം നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിൻ്റെ സഹോദരനെ കുറിച്ച് അന്വേഷിക്കാൻ സുഹൃത്തിനൊപ്പം സഞ്ജയ് ആശുപത്രിയിലെത്തുകയായിരുന്നു.  ആശുപത്രിയിലെത്തുകയായിരുന്നു.രാത്രി 11.15 ഓടെ ആശുപത്രിയിൽ നിന്നിറങ്ങിയ ഇരുവരും റോഡിലിരുന്ന് മദ്യപിച്ചു.തുടർന്ന് ലൈംഗിക തൊഴിലാളികളെ തേടി വടക്കൻ കൊൽക്കത്തയിലെ സോനാഗച്ചിയിലേക്ക് പോകുകയായിരുന്നു.

എന്നാൽ ലക്ഷ്യം നടക്കാതിരുന്നതിനെ തുടർന്ന് ഇരുവരും ചെത്‌ലയിലേക്ക് പോയി. ചെത്‌ലയിലേക്കുള്ള യാത്രയ്ക്കിടെ റോഡിൽവെച്ച് ഇവർ ഒരു സ്ത്രീയെ പീഡിപ്പിച്ചു.

ചെത്‌ലയിലെത്തി സുഹൃത്ത് ഒരു സ്ത്രീയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട സമയം സഞ്ജയ് റോയ് പുറത്ത് കാമുകിയുമായി ഫോണിൽ വീഡിയോകോളിലൂടെ സംസാരിക്കുകയായിരുന്നു. കാമുകിയിൽ നിന്ന് ഇയാൾ ​ന​ഗ്നചിത്രങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്തു.

പിന്നീട് സഞ്ജയും സുഹൃത്തും ആശുപത്രിയിലേക്ക് മടങ്ങി. സഞ്ജയ് നാലാം നിലയിലെ ട്രോമ സെൻ്ററിലേക്കാണ് പോയത്. പുലർച്ചെ 4.03-ന് സഞ്ജയ് സെമിനാർ ഹാളിന്റെ ഭാഗത്തേക്ക് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ പ്രതി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് സുഹൃത്തും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്ക് പോയി.

മൊഴികളിൽ പരാമർശിച്ച സ്ഥലങ്ങളിലെല്ലാം പ്രതിയുടെയും സുഹൃത്തിൻ്റെയും സാന്നിധ്യം തെളിയിക്കുന്ന കോൾ ഡാറ്റ റെക്കോർഡ് (സിഡിആർ) കണ്ടെത്തിയതായി സിബിഐ വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.ഓ​ഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രതി സഞ്ജയ് റായ് മാനസികവൈകൃതം ബാധിച്ചയാളാണെന്ന് സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. മൃഗതുല്യമായ സ്വഭാവമാണ് ഇയാൾക്കുള്ളതെന്നും പ്രതിയുടെ മാനസികാവസ്ഥാ പഠനത്തിൽ വ്യക്തമായതായി അദ്ദേഹം പ്രതികരിച്ചു. രതിവൈകൃതങ്ങളോട് ആസക്തിയുള്ള പ്രതിയുടെ മൊബൈൽ ഫോണിൽ നിറയെ നീലച്ചിത്രങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു.

 

 

sanjay roy rape kolkata doctors rape murder