/kalakaumudi/media/media_files/2025/06/29/kolkata-case-cctv-2025-06-29-12-06-59.png)
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയെ പ്രതികള്‍ വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.ക്യാമ്പസിനുളളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായി പൊലീസ് അറിയിച്ചു.വിദ്യാര്‍ഥിനിയെ പ്രതികള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.ദൃശ്യങ്ങള്‍ പരിശോദിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.വിദ്യാര്‍ഥി യൂണിയന്‍ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നും മുടിയിഴകള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) സെക്യൂരിറ്റി പിനാകി ബാനര്‍ജി (55) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.