കങ്കണ റനൗട്ട്, സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍
ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവും നിയുക്ത എംപിയുമായ കങ്കണ റനൗട്ടിനെ മര്‍ദിച്ച കേസില്‍ വനിതാ ഉദ്യോഗസ്ഥ അറസ്റ്റില്‍. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളായ കൗര്‍ കങ്കണ റനൗട്ടിന്റെ മുഖത്തടിക്കുകയായിരുന്നു.
കര്‍ഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് മാണ്ഡി നിയുക്ത എംപിയെ തല്ലിയതെന്നും, തന്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് അപമാനിച്ചതെന്നും കൗര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കങ്കണ എത്തിയപ്പോഴായിരുന്നു സംഭവം. റനൗട്ടിന്റെ പഴയ പ്രസ്താവനയാണ് പ്രകോപനമായതെന്ന് അര്‍ധസൈനിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
