/kalakaumudi/media/media_files/2025/01/29/h94hsfW5ghRK0cIycEkV.jpg)
kumbha Photograph: (google)
കുംഭമേള അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജസ്റ്റിസ് ഹര്‍ഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക. അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.ദുരന്തത്തില്‍ മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്. ബെലഗാവിയില്‍ നിന്നുള്ള അമ്മയും മകളും ഉള്‍പ്പെടുന്ന തീര്‍ഥാടകരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഒരു ഐ എ എസ് ഓഫീസറെയും ഒരു ഐ പി എസ് ഓഫീസറെയും അപകടമുണ്ടായ പ്രയാഗ് രാജിലേക്കയച്ചു. മൃതദേഹങ്ങള്‍ വാരണാസിയില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സില്‍ ബെലഗാവിയിലേക്കു കൊണ്ടുവരും.