ലഡാക്ക് സംഘർഷം: സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലഡാക്ക് സംഘർഷത്തിൽ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്.സോനം വാങ് ചുങിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

author-image
Devina
New Update
sonam

ദില്ലി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്. സോനത്തിനെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ലഡാക്കിൽ നിന്നെത്തിയ സംഘവുമായി ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ നാളെ ചർച്ച നടത്തും. 

അതേ സമയം, ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിൻ്റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം ഇന്നലെ റദ്ദാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയാണ് നടപടി.

 സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു.

 സോനം വാങ് ചുങിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്.