/kalakaumudi/media/media_files/ln5X781LkYe57qma8tmO.jpg)
സുപ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം. സംസ്ഥാന അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത് 1 ലക്ഷം കോടി രൂപ.
ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, നഗര വികസനം എന്നിവയുള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയാണ് കെട്ടികിടക്കുന്നത്. ഇത് ഉപയോഗിക്കാതെയാണ് സംസ്ഥാനങ്ങള്‍ അധിക പദ്ധതി വിഹിതം ആവശ്യപ്പെടുന്നത്്. ഈ ബാലന്‍സ് ഫണ്ട് സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കലിന്റെ മെല്ലെ പോക്ക് നയമാണ് വ്യക്തമാക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അടിയന്തര ജലവിതരണ ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി അനുവദിച്ച തുകയില്‍ 30,788 കോടി വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി നല്‍കിയതില്‍ 14,000 കോടി ഇനിയും ചെലവഴിക്കാനുണ്ട്.വിദ്യാഭ്യാസ- പോഷകാഹാര പദ്ധതിയക്കുള്ള 11,516 കോടിയും ചെലവഴിച്ചില്ല. തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടില്‍ 4,351 കോടിയും കെട്ടികിടക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി