തൊഴില്‍ കുംഭകോണം; ലാലു പ്രസാദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

നിലവിലുള്ള സര്‍ക്കിള്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലക്കും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിലക്കുമാണ് ഇടപാടുകള്‍ നടന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

author-image
Rajesh T L
New Update
lalu

Land-for-job case: CBI files conclusive charge sheet against Lalu Prasad Yadav,

Listen to this article
0.75x 1x 1.5x
00:00 / 00:00

മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 'ഭൂമിക്ക് പകരം തൊഴില്‍' കുംഭകോണ കേസില്‍ സിബിഐ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ലാലു പ്രസാദിന്റെ കുടുംബാംഗങ്ങള്‍ കൈക്കലാക്കിയ ഭൂമിക്ക് പകരമായി റിക്രൂട്ട്മെന്റ് നടത്തിയ എല്ലാ റെയില്‍വേ സോണുകളും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക കോടതി റിപ്പോര്‍ട്ട് ജൂലൈ ആറിന് പരിഗണിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.റെയില്‍വേ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയ പ്രതികള്‍ തങ്ങളുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ തൊഴിലിന് പകരം ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവിലുള്ള സര്‍ക്കിള്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലക്കും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിലക്കുമാണ് ഇടപാടുകള്‍ നടന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

 

lalu prasad yadav