malayali driver and the lorry landslide on karnataka national highway
കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ മലയാളി ഡ്രൈവർ കുടുങ്ങിയിട്ട് നാല് ദിവസം.കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപെട്ടത്.ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് അർജുന്റെ കുടുംബം.
ഫോൺ ഇടയ്‌ക്കിടെ റിം​​ഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോൾ റിം​ഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
അർജുനെ കാണാതായ വിവരം അറിഞ്ഞപ്പോൾ വൈകിയെന്നും ഉദ്യോ​ഗസ്ഥതലത്തിൽ ഇടപെടൽ ആരംഭിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ്കുമാർ പറഞ്ഞു. കർണാടക ​ഗത​ഗാ​ഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
