കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലാണ് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടത്. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

author-image
Anagha Rajeev
New Update
landslide
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതം വീണ്ടും തടസപ്പെട്ടു. രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലാണ് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടത്. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

ഇതോടെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും അഞ്ച് ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ചെയ്തു. 16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ–ലോണാവാല–ജോലാർപേട്ട–പാലക്കാട്–ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

ശക്തമായ മഴയെത്തുടർന്ന് വിൻഹെരെ (റായ്​ഗഡ്), ദിവാൻ ഖാവതി (രത്ന​ഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിലുണ്ടായത്. നിലവിൽ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനുള്ള ജോലികൾ പുരോ​ഗമിക്കുകയാണ്.

landslide Konkan Railway