പഹല്‍ഗാം ഭീകരന്റെ ശവസംസ്‌കാരത്തിന് ലഷ്‌കര്‍ കമാന്‍ഡറുടെ സാന്നിദ്ധ്യം ഉറപ്പിച്ചു

ജൂലൈ 30 ന് താഹിറിനുവേണ്ടിയുള്ള അന്തിമ പ്രാര്‍ത്ഥനയ്ക്കായി പാക് അധീന കശ്മീരിലെ കുയാന്‍ ഗ്രാമത്തിലെ പ്രദേശവാസികള്‍ ഒത്തുകൂടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

author-image
Biju
New Update
RIS

ന്യൂഡല്‍ഹി: അടുത്തിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളില്‍ ഒരാളായ ഹബീബ് താഹിറിന്റെ സംസ്‌കാരം പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകരന്റെ ഗ്രാമത്തില്‍ നടന്നു. പഹല്‍ഗാം ഭീകരാക്രമണത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരതയിലും പാകിസ്താന്റെ പങ്കാളിത്തം തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയാണിത്.

ജൂലൈ 30 ന് താഹിറിനുവേണ്ടിയുള്ള അന്തിമ പ്രാര്‍ത്ഥനയ്ക്കായി പാക് അധീന കശ്മീരിലെ കുയാന്‍ ഗ്രാമത്തിലെ പ്രദേശവാസികള്‍ ഒത്തുകൂടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ശവസംസ്‌കാരം സംഘര്‍ഷഭരിതമായി മാറിയെന്നാണ് വിവരം. താഹിറിന്റെ കുടുംബം ഭീകര സംഘടനയെ തടഞ്ഞിട്ടും, പ്രാദേശിക ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ റിസ്വാന്‍ ഹനീഫ് ആയുധധാരികളുമായി എത്തിയതോടെ സംഭവം അപ്രതീക്ഷിതമായി. ഹനീഫിന്റെ അനന്തരവന്‍ വിലാപയാത്രക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു, ഇത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ ഹനീഫും കൂട്ടാളികളും സ്ഥലം വിടാന്‍ നിര്‍ബന്ധിതരായി.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) താഹിറിനെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എല്‍ഇടിയുടെ ഒരു ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Lashkar-e-Taiba