യുഎസ് നിര്‍മ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി

എല്ലാ കാലാവസ്ഥയിലും ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ നല്‍കുന്ന അത്യാധുനിക ടാര്‍ഗെറ്റിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നവയാണ് ഈ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍.

author-image
Biju
New Update
appache 4

ന്യൂഡല്‍ഹി : യുഎസില്‍ നിന്നുള്ള അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്ററുകളുടെ ബാച്ച് ആണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററുകള്‍ ഇറങ്ങിയിരിക്കുന്നത്.

എല്ലാ കാലാവസ്ഥയിലും ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ നല്‍കുന്ന അത്യാധുനിക ടാര്‍ഗെറ്റിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നവയാണ് ഈ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. 2025 ജൂലൈ 21നായിരുന്നു അമേരിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ലഭിച്ചിരുന്നത്.

സൈന്യത്തിന്റെ ആക്രമണ ശേഷി കൂടുതല്‍ ഫലപ്രദമാക്കുന്ന നൈറ്റ് വിഷന്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഈ ചോപ്പറുകളിലുണ്ട്. ആക്രമണത്തിന് മാത്രമല്ല, സുരക്ഷ, രഹസ്യാന്വേഷണം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നതാണ്.