മധ്യപ്രദേശിൽ സിദ്ധയിൽ രാത്രി വൈകി വാഹനപകടം: ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

ടാക്സിയായി ഓടിയിരുന്ന ഒരു എസ്‍യുവിയും ഹെവി ട്രക്കും റോഡിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മൈഹാറിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് ടാക്സി വാഹനത്തിലുണ്ടായിരുന്നത്.

author-image
Rajesh T L
New Update
uoplk

ഭോപ്പാൽ : സിദ്ധയിൽ അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദാരുണമായ റോഡപകടത്തിൽ ഏഴ് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഹെവി ട്രക്കും എസ്‍.യു.വി വാഹനവുമാണ് റോഡിൽ നേർക്കുനേർ കൂട്ടിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30ന് ആയിരുന്നു സംഭവം. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിദ്ധി-ബഹ്റി റോഡിൽ ഒരു പെട്രോൾ പമ്പിന് സമീപത്തു വെച്ചാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഗായത്രി തിവാരി പറഞ്ഞു. ടാക്സിയായി ഓടിയിരുന്ന ഒരു എസ്‍യുവിയും ഹെവി ട്രക്കും റോഡിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മൈഹാറിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് ടാക്സി വാഹനത്തിലുണ്ടായിരുന്നത്. വിപരീത ദിശയിൽ സിദ്ധിയിൽ നിന്ന് ബഹ്റിയിലേക്ക് പോവുകയായിരുന്നു ട്രക്ക്.

ടാക്സി വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. മറ്റ് 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒൻപത് പേരെ അടുത്തുള്ള റേവയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സിദ്ധിയിലെ ആശുപത്രിയിൽ തന്നെ ചികിത്സ നൽകി. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

accident madhyapradesh accident news accidental death