ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കുന്നതിനാലാണ് ലാവിന്‍ അടക്കമുള്ള കേസുകള്‍ കോടതി മാറ്റിവച്ചത്. ജഡ്ജിമാരായ സൂര്യകാന്ത്, കെവി വിശ്വ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110ാമത് നമ്പറായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.

author-image
Sruthi
New Update
SNC lavlin case

Lavalin case in SC adjourned again

Listen to this article
0.75x 1x 1.5x
00:00 / 00:00

എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കുന്നതിനാലാണ് ലാവിന്‍ അടക്കമുള്ള കേസുകള്‍ കോടതി മാറ്റിവച്ചത്. ജഡ്ജിമാരായ സൂര്യകാന്ത്, കെവി വിശ്വ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110ാമത് നമ്പറായിട്ടാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ഇന്നലെയും സമയക്കുറവ് മൂലം കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവക്കുകയായിരുന്നു. Lavalin Case

മുഖ്യമന്ത്രി പിണറായി വിജയനെയും ഊര്‍ജവകുപ്പ് സെക്രട്ടറി കെഎ ഫ്രാന്‍സിസിനെയും കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.1996 നും 1998 നും ഇടയില്‍ പിണറായി വിജയന്‍ അന്നത്തെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ എന്നീ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എന്‍സി ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഇടപാടില്‍ ഖജനാവിന് 86.25 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി ബി ഐ വാദം.

SNC Lavalin Case

SNC Lavalin Case