ലാവ്‌ലിന്‍ കേസില്‍ സുപ്രിംകോടതിയില്‍ നാളെ അന്തിമവാദം

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

author-image
Sruthi
New Update
SNC lavlin case

Lavalin Case: SC to hold final hearing May 2

Listen to this article
0.75x1x1.5x
00:00/ 00:00

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ സുപ്രിംകോടതിയില്‍ നാളെ അന്തിമവാദം നടക്കും. ഇന്ന് നടക്കാനിരുന്ന വാദം നാളേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിക്ക് മുന്‍പാകെയുള്ളത്. 2017ലെ ഹൈക്കോടതി വിധിക്കെതിരായായിരുന്നു സിബിഐ ഹര്‍ജി നല്‍കിയത്.

Lavalin Case

SNC Lavalin Case