നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും പിടിയില്‍

വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

author-image
Prana
New Update
d

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ കാമുകന്‍ വംശി, ഇയാളുടെ രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയും വംശിയും ഒരു വര്‍ഷത്തിലേറയായി പ്രണയത്തിലായിരുന്നു.
വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തെ കുറിച്ച് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പിതാവ് രക്ഷപ്പെടുത്തി. പിന്നീടാണ് പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

andhrapradesh rape Arrest