/kalakaumudi/media/media_files/2024/11/18/OfnrNt8cZ6mOwh5FxYbk.jpg)
കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി അമേരിക്കയില്‍ അറസ്റ്റിലായി. അമ്പതുകാരനായ അന്‍മോല്‍ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോല്‍. കൂടാതെ, ബാബ സിദ്ദിഖി വധം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ അന്വേഷണഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്.