അഭിഭാഷകരായ അച്ഛനെയും മകനെയും വെടിവച്ചു കൊലപ്പെടുത്തി

ബൈക്കിൽ ഇരുവരും ചപ്ര കോടതിയിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം ഉണ്ടായത്. ദുദായി പാലത്തിനു സമീപം ബൈക്ക് തടഞ്ഞു നിർത്തി വെടിവയ്ക്കുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
murder case

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

പട്ന : അഭിഭാഷകരായ അച്ഛനെയും മകനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. സാരൻ ജില്ലയിൽ ഇന്നലെ രാവിലെയാണു സംഭവം. റാം അയോധ്യ പ്രസാദ് റായി, മകൻ സുനിൽ കുമാർ റായി എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ ഇരുവരും ചപ്ര കോടതിയിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം ഉണ്ടായത്. ദുദായി പാലത്തിനു സമീപം ബൈക്ക് തടഞ്ഞു നിർത്തി വെടിവയ്ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭൂമി തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണം. കേസിൽ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തതായും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.

lawyer father and son murder