വജ്ര കിരീടവും സ്വർണവാളും, 8 കോടിയുടെ ആഭരണം മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് ഇളയരാജ

ബുധനാഴ്ച രാവിലെ മൂകാംബികാദേവിക്കും വീരഭദ്ര സ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്

author-image
Devina
New Update
ilayaraja


മൂകാംബിക: വജ്ര കിരീടവും വജ്രമാലയും സ്വർണവാളും മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. കൊല്ലൂർ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുൾപ്പെടുന്ന സ്വർണ മുഖരൂപവും വാളുമാണ് ഇളയരാജ സമർപ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദർശനം നടത്തിയശേഷം സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തിൽ ആഭരണം കൊല്ലൂർ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുകയായിരുന്നു. മകനും സംഗീത സംവിധായകനുമായ കാർത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.