പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന് ചേർത്തു : നടി കരീനയ്ക്ക് കോടതി നോട്ടീസ്

നടി എഴുതിയ 'കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിൻറെ പേരിലെ ബൈബിൾ എന്ന വാക്കാണ് നിയമ നടപടിക്ക് കാരണം. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോ​ഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു.

author-image
Vishnupriya
New Update
kareena kapoor

കരീന കപൂർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരുകാരണം നിയമകുരുക്കിലായി നടി കരിന കപൂർ. നടി എഴുതിയ 'കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിൻറെ പേരിലെ ബൈബിൾ എന്ന വാക്കാണ് നിയമ നടപടിക്ക് കാരണം. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോ​ഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു.

പുസ്തകത്തിൻറെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചതിനെതിരെ ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കരീനയ്ക്ക് കോടതി വക്കീൽ നോട്ടീസയച്ചത്. താരത്തിനെതിരെ  കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു അഭിഭാഷകൻറെ ആവശ്യം. പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ജസ്റ്റിസ് ​ഗുർപാൽ സിം​ഗ് അലുവാലിയയുടെ സിം​ഗിൾ ജഡ്ജി ബെഞ്ച് കരീനയ്ക്ക് നോട്ടീസയച്ചു. ബൈബിൾ എന്ന വാക്ക് പുസ്തകത്തിന്റെ തലക്കെട്ടിൽ എന്തിനുപയോ​ഗിച്ചു എന്നതിൽ വിശദീകരണവും നടിയോട് നോട്ടീസിൽ  ആവശ്യപ്പെട്ടിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. കരീന കപൂർ ഖാൻ്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൻ്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്നും ആൻ്റണി പറയുന്നു.

കരീനയ്ക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ആന്റണി ആദ്യം പോലീസിനെ സമീപിച്ചിരുന്നെങ്കിലും അവർ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ കീഴ്ക്കോടതിയെ സമീപിക്കുകയും കരീനയ്ക്കെതിരെ ഹർജി നൽകുകയുമായിരുന്നു. എന്നാൽ പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് വന്നത് എങ്ങനെ കുറ്റകരമാകും എന്നുചോദിച്ചുകൊണ്ട് കോടതി ഇത് തള്ളിയിരുന്നു.

kareena kapoor pregnancy bible kareena kapoor