മൈസൂരു ഇന്‍ഫോസിസ് കാമ്പസില്‍ പുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഇന്ന് രാവിലെയാണ് ഇവിടെ പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലാണ് പുലി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

author-image
Prana
New Update
infosys

മൈസൂരു ഇന്‍ഫോസിസ് കാമ്പസില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയതിനാല്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ഇന്ന് രാവിലെയാണ് ഇവിടെ പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലാണ് പുലി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
പിന്നാലെതന്നെ ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന നിര്‍ദേശം നല്‍കിയെന്ന് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം അറിയിച്ചു. വനംവകുപ്പിന്റെ 50 അംഗ സംഘം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തി പുലിയെ പിടിക്കാന്‍ കൂടുകള്‍ സ്ഥാപിക്കുകയും ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങള്‍ അറിയാനുള്ള ശ്രമവും നടത്തി. രാത്രിയിലേക്ക് തെര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ചേക്കും.
മൃഗത്തെ കണ്ടെത്താനായില്ലെങ്കിലും ഉടന്‍ തന്നെ ഒരു സംഘത്തെ വിന്യസിക്കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തതായും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഐബി പ്രഭു ഗൗഡ പറഞ്ഞു. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ 15000ല്‍പ്പരം ജീവനക്കാരാണുള്ളത്. ഇന്‍ഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്.
370 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് 10000ല്‍ അധികം വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നുണ്ട്. ഇതാദ്യമായല്ല ഇന്‍ഫോസിസ് കാമ്പസില്‍ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം ഉണ്ടായിരുന്നു. സംരക്ഷിത വനത്തിനോട് ചേര്‍ന്നാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.

infosys mysuru Leopard