മെസ്സി വന്നു, പോയി; മിന്നായം പോലെ കണ്ടു, കട്ടക്കലിപ്പില്‍ ആളുകള്‍!

ശനിയാഴ്ച രാവിലെ 11.15 നാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഈ സമയം ജനസമുദ്രം തന്നെയായിരുന്നു സ്റ്റേഡിയം. മെസ്സി സ്റ്റേഡിയത്തിന് വലം  വയ്ക്കുമെന്നും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പിന്നീട് തകിടംമറിയുകയായിരുന്നു. 25,000 രൂപയോളം മുടക്കിയാണ് മെസ്സിയെ ഒരുനോക്കു കാണാന്‍ ജനം എത്തിയത്. 

author-image
Rajesh T L
New Update
messi

മെസ്സി വന്നു. ചുറ്റിലും വിവിഐപികളുടെ നിര. മിന്നായം പോലെ കണ്ടു, ഇതിഹാസ താരം സ്‌റ്റേഡിയം വിട്ടു. ഇതോടെ ഫുട്‌ബോള്‍ ഇതിഹാസത്തെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന ജനം പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി. 

കൊല്‍ക്കത്ത സോള്‍ട്ട് ലേക്കിലെ വിവൈബികെ സ്‌റ്റേഡിയം നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രണ്ടു മണിക്കൂര്‍ നിശ്ചയിച്ചിരുന്ന പരിപാടി അരമണിക്കൂര്‍ പോലും നടത്താതെ അവസാനിപ്പിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെയാണ് മെസ്സി കൊല്‍ക്കത്തയില്‍ എത്തിയത്. ഇന്റര്‍മയാമിയില്‍ മെസ്സിയുടെ സഹതാരങ്ങളും ഒപ്പമുണ്ടായിരുന്നു. മെസ്സിയെ കാണാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞു ആയിരക്കണക്കിന് ആളുകളാണ് കൊല്‍ക്കത്തയുടെ തെരുവോരങ്ങളില്‍ തടിച്ചുകൂടിയത്. ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് മെസ്സി താമസിച്ചത്. ഇവിടെയും ആരാധകര്‍ തടിച്ചുകൂടി.

ലേക്ക് ടൗണിലെ ശ്രീഭൂമിയില്‍ 70 അടി ഉയരമുള്ള സ്വന്തം പ്രതിമ ശനിയാഴ്ച രാവിലെ പത്തുമണിയോടെ മെസ്സി അനാച്ഛാദനം ചെയ്തു, ഹോട്ടല്‍ മുറിയില്‍ നിന്ന് വെര്‍ച്വലായി. മെസ്സി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പൊലീസ് ഇതിനു അനുമതി നല്‍കിയില്ല.

ശനിയാഴ്ച രാവിലെ 11.15 നാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഈ സമയം ജനസമുദ്രം തന്നെയായിരുന്നു സ്റ്റേഡിയം. മെസ്സി സ്റ്റേഡിയത്തിന് വലം  വയ്ക്കുമെന്നും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പിന്നീട് തകിടംമറിയുകയായിരുന്നു. 25,000 രൂപയോളം മുടക്കിയാണ് മെസ്സിയെ ഒരുനോക്കു കാണാന്‍ ജനം എത്തിയത്. 

എന്നാല്‍,  മെസ്സിയെ കാണാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് ജനം അക്രമാസക്തരായത്. ഇതോടെ സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ മെസ്സിയെ സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടപോയി. വെറും 20 മിനിട്ടാണ് മെസ്സി സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. വിവിഐപികള്‍ വലയം തീര്‍ത്തതിനാല്‍ അകലെ നിന്നു പോലുെ മെസ്സിയെ കാണാനും സാധിച്ചില്ല.

lionel messi football kolkata