മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാൾ ജയിലിൽ തുടരും, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഏപ്രിൽ 1 ന് അറസ്റ്റിലായി 40 ദിവസങ്ങൾക്ക് ശേഷം മെയ് 10 നാണ് ആം ആദ്മി പാർട്ടി നേതാവായ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

author-image
Greeshma Rakesh
Updated On
New Update
DELHI

Arvind Kejriwal went back to Tihar Jail on June 2 after the last phase of voting ended on June 1

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷ തള്ളി ഡൽഹി റോസ് അവന്യൂ കോടതി.കോടതി  കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി.ഇതോടെ ഡൽഹി മുഖ്യമന്ത്രി തിഹാർ ജയിലിൽ തുടരും.

മദ്യനയ അഴിമതിക്കേസിൽ ഏപ്രിൽ 1 ന് അറസ്റ്റിലായി 40 ദിവസങ്ങൾക്ക് ശേഷം മെയ് 10 നാണ് ആം ആദ്മി പാർട്ടി നേതാവായ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.

ഇളവ് നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.തുടർന്ന് ആരോഗ്യ കാരണങ്ങളാൽ ജൂലൈ വരെ  ജാമ്യം നീട്ടണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടെങ്കിലും  വിചാരണ കോടതി കെജ്രിവാളിന്റെ ഹർജി പരി​ഗണിച്ചില്ല.ഇതോടെയാണ്  ജൂൺ 2 ന് അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങിയത്.

 

arvind kejriwal judicial custody liqour policy case