ഐ ഫോൺ കെജ്രിവാൾ ഓഫ് ചെയ്ത് വച്ചു; പാസ്‍വേർഡ് കണ്ടെത്താൻ ആപ്പിൾ കമ്പിനിയെ സമീപിച്ച് ഇഡി

ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇഡി ആപ്പിൾ കമ്പനിയെ സമീപിച്ചത്. എന്നാൽ, പാർട്ടി വിവരങ്ങളും  ലോക്സഭാ തെരഞ്ഞെടുപ്പ്  സംബന്ധിച്ച ചർച്ചകളും മറ്റും ചോർത്താനാണ് ഇഡി നോക്കുന്നതെന്നാണ് എഎപിയുടെ ആരോപണം.

author-image
Greeshma Rakesh
New Update
liquorpolicyscam

ed asks apple to help access arvind kejriwals phone

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇഡി ആപ്പിൾ കമ്പനിയെ സമീപിച്ചത്. എന്നാൽ, പാർട്ടി വിവരങ്ങളും  ലോക്സഭാ തെരഞ്ഞെടുപ്പ്  സംബന്ധിച്ച ചർച്ചകളും മറ്റും ചോർത്താനാണ് ഇഡി നോക്കുന്നതെന്നാണ് എഎപിയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ ഡെസ്‌ക്‌ടോപ്പുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ ഇഡി കണ്ടെടുത്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റേതടക്കം നാല് മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ട്. മാർച്ച് 21 ന് അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയിൽ, അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് 70,000 രൂപയും ഇഡി കണ്ടെത്തിയിരുന്നു.മുഖ്യമന്ത്രി തൻ്റെ ഐഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്‌വേഡ് പറയാൻ വിസമ്മതിച്ചെന്നും ഇഡി പറയുന്നു.  

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാൾ കോടതിയിൽ പറഞ്ഞിരുന്നു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാൾ ചോദിച്ചു.

അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാൾ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാൽ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയിൽ പറഞ്ഞു. ഇതിനിടെ കെജ്രിവാളിന് സമയപരിധിയുണ്ട് സംസാരിക്കാനെന്ന് കോടതി ഓർമ്മിപ്പിച്ചു.

 

arvind kejriwal Liquor Policy Scam