/kalakaumudi/media/media_files/2025/11/14/vignesh-2025-11-14-13-52-19.jpg)
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു നാട്ടുകാർ .
ബെംഗളൂരു ആടുഗോഡി എം ആർ നഗറിൽ വെച്ച് ഇരു കാലുകൾക്ക് ചലനശേഷിയും സംസാരശേഷിയും ഇല്ലാത്ത യുവതിയെ നടുറോഡിലിട്ട് ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷിനെയാണ് നാട്ടുകാർ പൊതിരെ തല്ലിയത്.
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും യുവതിക്ക് നേരെ ഇത്തരത്തിലുള്ള അതിക്രമം നടത്തുകയും ആയിരുന്നു .
നവംബർ ഒമ്പതിന് യുവതിയുടെ വീട്ടിലുള്ള എല്ലാവരും വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്തു പോയ സമയത്തായിരുന്നു ഇത്തരത്തിലുള്ള ദാരുണമായ സംഭവം നടന്നത് .
വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്താൽ തല്ലിപ്പൊളിക്കുകയായിരുന്നു.
തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ വിഘ്‌നേശിനെ നാട്ടുകാർ തല്ലി പൊലീസിന് കൈമാറുകയും ചെയ്തു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
