ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടുമെന്ന് ഖാര്‍ഗെ

തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശക്തമായ നിലയിലാണ് ഇന്ത്യാ സഖ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പറഞ്ഞയക്കാന്‍ ജനം തീരുമാനിച്ചു കഴിഞ്ഞു

author-image
Sruthi
New Update
mallikarjun kharge

Lok Sabah Elections 2024 INDIA. bloc to form next government: Mallikarjun Kharge

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദരിദ്ര ജനവിഭാഗത്തിന് മാസം തോറും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവും അദ്ദേഹം നടത്തി.'തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശക്തമായ നിലയിലാണ് ഇന്ത്യാ സഖ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പറഞ്ഞയക്കാന്‍ ജനം തീരുമാനിച്ചു കഴിഞ്ഞു. ജൂണ്‍ നാലിന് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കും. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.'- ഖാര്‍ഗെ പറഞ്ഞു.

 

mallikarjun kharge