lok sabha election 2024 results india bloc fights back nda still has the edge
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ പ്രാരംഭ ട്രെൻഡുകൾ പ്രകാരം 2019 ലേതിനേക്കാൽ പ്രതിപക്ഷമായ ഇൻഡ്യാ സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് സൂചന. ജാട്ട് സമുദായത്തിന് ആധിപത്യമുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിലാണ്. അതെസമയം ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിലാണ്.
ഗുജറാത്തിൽ ബിജെപി 22 സീറ്റുകളിലും കോൺഗ്രസ് 4 സീറ്റുകളിലും ലീഡ് തുടരുകയാണ്.പ്രധാനമന്ത്രി മോദി വാരാണസിയിൽ പിന്നിലാണ്.അതെസമയം റായ്ബറേലിയിൽ രാഹുൽ ഗാന്ധി ലീഡ് തുടരുകയാണ്.അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. ഡൽഹിയിൽ ഇതുവരെ 5-2 എന്ന നിലയിലാണ്.അതെസമയം രാഹുൽ ഗാന്ധി വയനാട്ടിൽ ലീഡ് തുടരുകയാണ്.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിൻ്റെ മകനും കോൺഗ്രസ് നേതാവുമായ നകുൽനാഥ് ചിന്ദ്വാരയിൽ പിന്നിലാണ്. ബിജെപിയുടെ വിവേക് ​​സാഹു അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.മധ്യപ്രദേശിലെ ചിന്ദ്വാര കോൺഗ്രസ്സിൻ്റെ പരമ്പരാഗത കോട്ടയാണ്. റാഡിക്കൽ സിഖ് മതപ്രഭാഷകൻ അമൃതപാൽ സിംഗ് പഞ്ചാബിലെ ഖദൂർ സാഹിബിൽ ഏഴായിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് എൻഡിഎയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻഡിഎ 265 സീറ്റുകളിലും ഇന്ത്യ ബ്ലോക്ക് 255 സീറ്റുകളിലും മുന്നിലാണ്.മറ്റുള്ളവ 23 സീറ്റുകളിലും ലീഡ് തുടരുകയാണ്. എൻഡിഎ 2019ലെ 353 സീറ്റുകളെ മറികടക്കാനും 350-380 സീറ്റുകൾ വരെ നേടാനും സാധ്യതയുണ്ടെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
