jp Nadha
ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറിയേക്കും. ബി ജെ പി തനിച്ച് 400 സീറ്റ് നേടുമെന്ന പ്രഖ്യാപനം അസ്ഥാനത്താവുകയും ബി ജെ പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നദ്ദക്ക് സ്ഥാനം തെറിക്കുന്നത്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാനെ ബി ജെ പി അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബി ജെ പി എംപിമാരുടെ യോഗം ഇന്ന് വൈകീട്ട് ബി ജെ പി ആസ്ഥാനത്ത് നടക്കും. ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ നേതാവായി തെരഞ്ഞെടുക്കും.