ശക്തമായ എതിര്‍പ്പിനൊടുവില്‍ കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആണവോർജ ബിൽ ലോക്‌സഭ പാസ്സാക്കി

എതിർപ്പ് മാനിക്കാതെയാണ് ലോക്‌സഭയുടെ 27-ാമത്തെയും 28-ാമത്തെയും അജണ്ടകളായി ആണവ ബില്ലും തൊഴിലുറപ്പ് ബില്ലും പാസാക്കാനായി ഉൾപ്പെടുത്തിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു

author-image
Devina
New Update
jithendra

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആണവോർജ ബിൽ ( ശാന്തി ബിൽ) ലോക്‌സഭ പാസ്സാക്കി.

ശക്തമായപ്രതിപക്ഷ  എതിർപ്പിനൊടുവിൽ ആണ്   ബിൽ പാസ്സാക്കിയത്.

 ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികൾക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോർജ ബിൽ ആറു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് പാസാക്കിയത്.

ബില്ലിൽ ആണവ ദുരന്തങ്ങളുടെ ബാധ്യതയിൽ നിന്ന് വിതരണക്കാരെ പൂർണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യൻ യു എസ് ഡോളറിൽ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

പരമാവധി നഷ്ടപരിഹാരം 300 മില്യൻ എസ്.ഡി.ആർ (സ്‌പെഷൽ ഡ്രോയിങ് റൈറ്റ്) എന്നതിനു പകരം 500 മില്യൻ എസ്.ഡി.ആർ ആക്കണമെന്നത് അടക്കമുള്ള പ്രതിപക്ഷ ഭേദഗതികൾ ലോക്‌സഭയിൽ ശബ്ദവോട്ടിനിടയിൽ തള്ളി.

 എതിർപ്പ് മാനിക്കാതെയാണ് ലോക്‌സഭയുടെ 27-ാമത്തെയും 28-ാമത്തെയും അജണ്ടകളായി ആണവ ബില്ലും തൊഴിലുറപ്പ് ബില്ലും പാസാക്കാനായി ഉൾപ്പെടുത്തിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.