ഭരണഘടനയുടെ കോപ്പികളുമായി ലോക്‌സഭയില്‍ പ്രതിപക്ഷം

പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞക്കായി സഭയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാല്‍ ഭരണഘടന കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്നോണമാണ്.

author-image
Prana
New Update
pa

Lok Sabha Session Highlights

Listen to this article
0.75x 1x 1.5x
00:00 / 00:00

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷമെത്തിയത് ഭരണഘടനയുടെ കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ച്. ഭരണഘടനയുമായി സഭയില്‍ എത്തിയ പ്രതിപക്ഷം പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കാത്തതിലും നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിലും ആദ്യ ദിനം തന്നെ പ്രതിഷേധിച്ചു കരുത്തുകാട്ടി. പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞക്കായി സഭയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാല്‍ ഭരണഘടന കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്നോണമാണ്. ഒരു ശകതിക്കും ഭരണഘടനയെ മറികടക്കാനാകില്ലെന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ കൈയില്‍ ഭരണഘടനയുടെ കോപ്പി കരുതുകയും ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

 

lok sabha