ഗുജറാത്തിലെ പാഠനിൽ കോൺഗ്രസ് 18,000 വോട്ടുകൾക്ക് മുന്നിൽ

author-image
Anagha Rajeev
Updated On
New Update
ds
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് നില ഉയർത്തിയിരിക്കുകയാണ്. പാഠനിലാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. 18,000 വോട്ടുകൾക്കാണ് കോൺഗ്രസ് മുന്നിലുള്ളത്.

 കോൺഗ്രസിന്റെ ചന്ദൻജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്. 137,539 വോട്ടുകളാണ് ഠാക്കൂർ നേടിയത്. ബിജെപി സ്ഥാനാർഥിയായ ഭാരത്സിംഗ് ദാഭിയെക്കാൾ 18,956 വോട്ടുകൾക്കാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്.ബി.ജെ.പിയുടെ കോട്ടയെന്ന് പലരും വാഴ്ത്തുന്ന ഗുജറാത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാണ്. 

അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഗുജറാത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ ഗാന്ധിനഗറിൽ മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും 26 സീറ്റുകളും തൂത്തുവാരിയാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയത്.

lokhsabha election result gujarath