മത്സരിക്കാനില്ലെന്ന് രണ്ട് സ്ഥാനാർഥികൾ; ഗുജറാത്തിൽ ബി.ജെ.പി പ്രതിസന്ധിയിൽ

വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ രഞ്ജൻബെൻ ഭട്ട്, സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂർ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

author-image
Rajesh T L
Updated On
New Update
gujarat bjp

Bhikaji Thakor and Vadodara Ranjan Bhatt

Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് പ്രതിസന്ധിയിലായി ബിജെപി.വഡോദര, സബർക്കന്ധ ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ രഞ്ജൻബെൻ ഭട്ട്, സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂർ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്നാംതവണയും ബി.ജെ.പി സീറ്റ് നൽകിയ രഞ്ജൻബെൻ ഭട്ട് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്നാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ്  തീരുമാനം അറിയിച്ചത്. രഞ്ജൻബെൻ ഭട്ടിൻറെ സ്ഥാനാർഥിത്വത്തിൽ രൂക്ഷ വിമർശനവുമായി മഹിള മോർച്ച മുൻ ദേശീയ വൈസ് പ്രസിഡൻറ് ജ്യോതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ പിണക്കം വ്യക്തമാക്കുന്നതായിരുന്നു ഇത്. രഞ്ജൻബെൻ ഭട്ട് പിന്മാറിയതിന് പിന്നാലെ ജ്യോതി പാണ്ഡ്യയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

“എൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള കഴിഞ്ഞ പത്ത് ദിവസത്തെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, പാർട്ടിയുടെ ടിക്കറ്റ് ലഭിച്ചിട്ടും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയാണ് ഞാൻ ഈ തീരുമാനത്തിലെത്തിയത്... ഒരു ബിജെപി അംഗമെന്ന നിലയിൽ ഞാൻ പ്രതിജ്ഞാബദ്ധനായി തുടരും, അടുത്ത സ്ഥാനാർത്ഥി ആരായാലും ഈ മണ്ഡലത്തിൽ പാർട്ടിക്ക് വിജയം ഉറപ്പാക്കാൻ ശ്രമിക്കും," ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിലെ ചില വിഭാഗങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നതായാണ് വിവരം.

ഒരു പെട്ടിക്കട പോലുമില്ലാത്ത മകൻ ഷോപ്പിങ് മാൾ ഉടമയാണെന്നുവരെ പ്രചാരണമുണ്ടായി. കേന്ദ്രനേതൃത്വം മൂന്നാമതും സ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ട്. പക്ഷേ, പാർട്ടിക്ക് ധാരാളം പ്രവർത്തകരുണ്ട്. അവരിലാർക്കെങ്കിലും സ്ഥാനം നൽകട്ടെ' -രഞ്ജൻബെൻ ഭട്ട് പറഞ്ഞു.

ഭട്ടിൻറെ പിന്മാറ്റത്തിന് പിന്നാലെയാണ് സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂറും സാമൂഹ്യമാധ്യമകത്തിലൂടെ തന്റെ പിന്മാറ്റവും പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാൻ തയ്യാറല്ലെന്നാണ് ഭിക്കാജി താക്കൂർ കുറിച്ചത്.രണ്ടുതവണയായി ഇവിടെ വിജയിച്ചിരുന്ന ദീപ് സിങ് താക്കൂറിനെ മാറ്റിയാണ് ഭിക്കാജിക്ക് ടിക്കറ്റ് നൽകിയത്. മുൻ വി.എച്ച്.പി. നേതാവായ ഭിക്കാജി പാർട്ടിയുടെ ആരവല്ലി ജില്ല ജനറൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് സീറ്റ് നൽകിയതിൽ അതൃപ്തരായവർ ജാതിയെച്ചൊല്ലി വിവാദമുയർത്തിയിരുന്നു. ഇതാണ് ഭിക്കാജി താക്കൂറിൻറെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.

 

 

 

BJP loksabha election 2024 gujarath