നാലാംഘട്ട വോട്ടെടുപ്പ്   മൂന്ന് മണിവരെ 52.6% പോളിങ്; കൂടുതൽ ബംഗാളിൽ, കുറവ് ജമ്മു കശ്മീരിൽ

ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പു നടക്കും.

author-image
Vishnupriya
New Update
poll

വോട്ട് ചെയ്യുന്നതിനായി കാത്തു നിൽക്കുന്ന സ്ത്രീകൾ

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് മൂന്ന് മണിയാകുമ്പോൾ ആന്ധ്രാ പ്രദേശ്: 55.49%, ബിഹാർ: 45.23%, ജമ്മു കശ്മീർ: 29.93 %, ജാർഖണ്ഡ്: 56.42%, മധ്യപ്രദേശ്: 59.63%, മഹാരാഷ്ട്ര: 42.35%, ഒഡിഷ: 52.91%, തെലങ്കാന: 52.34%, ഉത്തർപ്രദേശ്: 48.41%, ബംഗാൾ: 66.05% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള പ്രമുഖർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് നാലാംഘട്ട വോട്ടെടുപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ആകെ 17.7 കോടി വോട്ടർമാർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പു നടക്കും.

polling loksabha election