ലോക് സഭാ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ വേതനം വർധിപ്പിച്ചു

തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ വേതനമായി 2650 രൂപ ലഭിക്കും.

author-image
Rajesh T L
Updated On
New Update
polling officers

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മല്ലപ്പള്ളി: ലോക് സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കി. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ്‌സാമഗ്രികള്‍ വിതരണം-  സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

ഇതിൽ ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ വേതനമായി 2650 രൂപ ലഭിക്കും.

റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ് സാമഗ്രികള്‍ വിതരണം / സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്ത പക്ഷം 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 50 രൂപ അധികംനല്‍കാനും തീരുമാനമുണ്ട്.

പോളിങ് ഓഫീസര്‍, റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലന സഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നല്‍കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പുതുക്കിയ വേതനമനുസരിച്ച് ദിവസവേതനം- 250, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 500 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് രണ്ടുദിവസത്തേക്ക് ആകെ 2250 രൂപ ലഭിക്കും.

റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലനസഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. ആകെ 2000 രൂപ ലഭിക്കും. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് 400 രൂപയും ഭക്ഷണത്തിന് 250 രൂപയും വീതമാണ് നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 200, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 350 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ മേല്‍ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 1850 രൂപ ലഭിക്കും.

LOK SABHA ELECTIONS election duty daily wages