തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. തുടക്കം മുതല്‍ വ്യക്തമായ ലീഡുനില ഉയര്‍ത്തിക്കൊണ്ടാണ് യുഡിഎഫിന്റെ മുന്നേറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് 17ഉം എല്‍ഡിഎഫ് മൂന്നും എന്‍ഡിഎ ഒന്നും ഇടങ്ങളില്‍ മുന്നിലാണ്. മാവേലിക്കര, ആലത്തൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. തൃശൂരില്‍ ബിജെപിയുടെ സുരേഷ് ഗോപി ലീഡ്‌നില ഉയര്‍ത്തി മുന്നിലുണ്ട്.
തിരുവനന്തപുരവും വടകരയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. തുടക്കത്തില്‍ തരൂര്‍ മുന്നിലായിരുന്നെങ്കിലും ഇടയ്ക്കു വച്ച് രാജീവ് ചന്ദ്രശേഖര്‍ ലീഡുനില ഉയര്‍ത്തി. എന്നാല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തരൂര്‍ മുന്നിലെത്തി. അതേസമയം രാജ്യം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിലാണ്. അദ്ദേഹത്തിന്റെ ലീഡുനില പതിനായിരം കടന്നു. തൊട്ടു പിന്നില്‍ എല്‍ഡിഎഫിലെ വി.എസ്. സുനില്‍കുമാറാണ്. യുഡിഎഫിലെ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തു നിന്നും കരകയറാനാകാത്ത സ്ഥിതിയാണ്.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹം വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലുണ്ട്. രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 42,000 വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍ ഗാന്ധി.
വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ വ്യക്തമായ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ മുന്നിലാണ്. കേരളത്തില്‍ ആദ്യം തന്നെ ലീഡുനില ആയിരം കടന്ന സ്ഥാനാര്‍ത്ഥിയും അദ്ദേഹമായിരുന്നു.
വടകര മണ്ഡലത്തില്‍ യുഡിഎഫിലെ ഷാഫി പറമ്പിലാണ് മുന്നില്‍. തുടക്കം മുതല്‍ അദ്ദേഹത്തിന് വ്യക്തമായ ലീഡുനിലയുണ്ട്. എല്‍ഡിഎഫിലെ കെ.കെ. ശൈലജ ടീച്ചര്‍ രണ്ടാം സ്ഥാനത്താണ്. കൊല്ലത്ത് യുഡിഎഫിലെ എന്‍കെ. പ്രേമചന്ദ്രന്‍ വ്യക്തമായ ലീഡ് നേടി മുന്നിലുണ്ട്. എല്‍ഡിഎഫിലെ മുകേഷാണ് തൊട്ടു പിന്നില്‍.
തലസ്ഥാന മണ്ഡലത്തില്‍ ഓരോ മിനിട്ടിലും ലീഡുനില മാറിമറിയുകയാണ്. യുഡിഎഫിലെ ശശി തരൂരാണ് മുന്നില്‍. തൊട്ടു പിന്നില്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറാണുള്ളത്. എല്‍ഡിഎഫിലെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇടുക്കിയില്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ് 20000 വോട്ടുകളുടെ ലീട് നേടി മുന്നിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ലീഡ് നേടിയതും ഡീന്‍ കുര്യാക്കോസായിരുന്നു.
ആദ്യ രണ്ട് മണിക്കൂറിൽ കേരളത്തിൽ യു ഡി എഫ് തരംഗം; തൃശ്ശൂരിൽ ബിജെപി
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹം വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലുണ്ട്. രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 42,000 വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍ ഗാന്ധി.
New Update
00:00
/ 00:00