ലോണാവാല ദുരന്തം; നാല് മരണം, ഒരാള്‍ക്കായി തെരച്ചില്‍

പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിക്കെ  പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു.

author-image
anumol ps
New Update
lonovala waterfall

ലോണോവാലയില്‍ വെള്ളച്ചാട്ടം കാണാനെത്തി അപകടത്തില്‍പ്പെട്ട സംഘം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ലക്‌നൗ: ലോണാവാലയിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചവരുടെ എണ്ണം നാലായി. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളുള്‍പ്പെടെ 10 പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവരില്‍ അഞ്ച് പേര്‍ നീന്ത്ി രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം ഞായറാഴ്ചയും 9 വയസുകാരിയുടെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെടുത്തു. 

പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിക്കെ  പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 10 പേര്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താന്‍ കരയിലുള്ളവര്‍ ശ്രമം നടത്തവേ, അവരുടെ കണ്‍മുന്നിലൂടെയാണ് ഈ കുടുംബം ഒലിച്ചു പോയത്. 

അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റര്‍ മാത്രമേയുള്ളൂ ഗുഷി ഡാമിലേക്ക്. അവിടെ നിന്നാണ് 4 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്തിയാറുകാരി ഷഹിസ്ത അന്‍സാരി, പതിമൂന്നുകാരി ആമിന, ഒന്‍പതുവയസുള്ള ഉമേര, ഒന്‍പതുകാരി മറിയ സെയിന്‍ എന്നിവരാണ് മരിച്ചത്. നാലുവയസുകാരനായ അഡ്മാനുവേണ്ടി നാവികസേനയുടെ മുങ്ങല്‍ വിദഗ്ഗര്‍ അടക്കമുള്ള സംഘം ഡാമില്‍ തിരച്ചില്‍ തുടരുകയാണ്. 

lonowala waterfall