/kalakaumudi/media/media_files/2025/07/30/ladak-2025-07-30-19-33-56.jpg)
ശ്രീനഗര്‍ : ലഡാക്കില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് കൂറ്റന്‍ പാറ ഇടിഞ്ഞുവീണ് അപകടം. അപകടത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ലേയിലെ ഡര്‍ബുക്കില്‍ വച്ചാണ് അപകടം ഉണ്ടായത്. ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിലെ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലെഫ്റ്റനന്റ് കേണല്‍ ഭാനു പ്രതാപ് സിങ്ങും ലാന്‍സ് ദഫാദര്‍ ദല്‍ജിത് സിങ്ങും ആണ് വീരമൃത്യു വരിച്ച സൈനികര്‍. ഗാല്‍വാനിലെ ചാര്‍ബാഗ് പ്രദേശത്ത് കൂടെ കടന്നുപോയിരുന്ന സൈനിക വാഹനത്തിന് മുകളിലേക്ക് മലമുകളില്‍ നിന്നുമുള്ള കൂറ്റന്‍ പാറ വന്ന് പതിക്കുകയായിരുന്നു.
കുത്തനെയുള്ള ചരിവുകളും ഏറെ ദുഷ്‌കരമായ ഭൂപ്രകൃതിയും ഉള്ള ഒരു മേഖലയിലാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് സൈനികര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയായിരുന്നു.