/kalakaumudi/media/media_files/2025/01/26/iqxjRMuCtwaV0huFJnJA.jpg)
Photograph: (M Mohan)
തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവിയായി മലയാളി ശാസ്ത്രജ്ഞന്‍ എം മോഹനെ നിയമിച്ചു.
എല്‍പിഎസ്‌സി മേധാവിയായിരുന്ന ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം മോഹനന്റെ നിയമനം. തിരുവനന്തപുരം വലിയമലയിലെ എല്‍പിഎസ്‌സിയാണ് വികാസ് എഞ്ചിനും ക്രയോജനിക് എഞ്ചിനുകളും അടക്കം ഇസ്രൊയുടെ എല്ലാ റോക്കറ്റ് എഞ്ചിനുകളും വികസിപ്പിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ എം മോഹന്‍ നിലവില്‍ വിഎസ്എസ്‌സിയില്‍ പ്രൊജക്ട്‌സ് വിഭാഗം മേധാവിയാണ്. ഇതിന് മുമ്പ് ഗഗന്‍യാന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിന്റെ മേധാവിയായിരുന്നു.
ജിഎസ്എല്‍വി എഫ് 8, എഫ് 11 ദൗത്യങ്ങളുടെ മിഷന്‍ ഡയറക്ടറായിരുന്നു എം മോഹന്‍. ചന്ദ്രയാന്‍ ഒന്ന് മൂണ്‍ ഇംപാക്ട് പ്രോബിന്റെ സിസ്റ്റം ലീഡറുടെ ചുമതലയും എം മോഹന്‍ വഹിച്ചിട്ടുണ്ട്.