ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'മധുരമെൻ മലയാളം'ഏപ്രിൽ 6 ന്

സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള സംഗീത യാത്ര ഒരു നവ്യാനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

author-image
Honey V G
New Update
madhuramen malayalam

നവിമുംബൈ:ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'മധുരമെൻ മലയാളം'ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ എൻ ബി കെ എസ്‌ കോപ്പർഖർണെ യുടെ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറുന്നു. സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള സംഗീത യാത്ര ഒരു നവ്യാനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പാട്ടുവഴിയോരം എന്ന് പേരിട്ടിരിക്കുന്ന ഗാനസന്ധ്യയിൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ഗായകൻ സജീവ് മേനോൻ ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9821723663 9930306830 7710026980

Mumbai City