മധ്യപ്രദേശിൽ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം

സംഭവത്തിനു പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ രക്ഷാപ്രവർത്തനം.  10നും 15നും ഇടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികളെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

author-image
Anagha Rajeev
New Update
madhya pradesh
Listen to this article
0.75x1x1.5x
00:00/ 00:00

ഭോപാൽ‌∙ മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പതു കുട്ടികൾ മരിച്ചു. ഇന്നു രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റു.  ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണു ദാരുണമായ സംഭവം നടന്നത്. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനു പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ രക്ഷാപ്രവർത്തനം.  10നും 15നും ഇടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികളെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ വേദനയുണ്ടെന്നു മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദേഹം പറഞ്ഞു. മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണു നാലു കുട്ടികൾ മരിച്ചതിനു തൊട്ടുപിന്നാലെയാണു സംഭവം.

madhyapradesh